Monday, October 20, 2008

'ഇനി നമുക്ക് അമ്പലം തീ കൊളുത്തുക'

'ഇനി നമുക്ക് അമ്പലം തീ കൊളുത്തുക'

വി ടി ഭട്ടത്തിരിപ്പാട് ല്‍ 'ഉണ്ണിനമ്പൂതിരി'യില്‍ എഴുതിയ 'ഇനി നമുക്ക് അമ്പലം തീ കൊളുത്തുക' എന്ന കുറിപ്പ്-

"കേരളത്തില്‍ എവിടെ നോക്കിയാലും അഹംഭാവം കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്.ഇത് കണ്ടുകണ്ട് മടുത്തു.അസമത്വത്തിന്റെയും അന്ധവിശ്വസതിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചു കളയണം.അതെ,അമ്പലങ്ങളുടെ മോന്തായങ്ങള്‍ക്ക് തീ വെക്കണം.അമ്പലങ്ങള്‍ക്ക് തീവക്കുകയോ? പല ഹൃദയങ്ങളിലും ഒരു കത്തികാളല്‍ ഉണ്ടായേക്കും.ഇതിനു മറ്റാരുമല്ല നമ്മുടെ മതഭ്രാന്തു തന്നെയാണ് ഉത്തരവാദി. ഹരിജനങളെ നാം മൃഗങ്ങലാനെന്നു വിചാരിക്കുന്നു.ഒരു കരിന്ക്ലല്ലിനെ നാം ദേവനാണെന്നു കരുതുന്നു.ഈ വ്യസനകരമായ വിശ്വാസത്തെ -മതഭ്രാന്തിനെ-കൈവേടിഞ്ഞേ കഴിയൂ.എന്റെ സഹോദരീ സഹോദരന്മാരെ, നമുക്കു കരിന്കല്ലിനെ കരിന്കല്ലായിത്തന്നെ കരുതുക.മനുഷ്യനെ മനുഷ്യനായും.ഇനിയും ആ അന്ധവിശ്വാസത്തിന്റെ ചുറ്റും കണ്ണുകെട്ടി ശയനപ്രദിക്ഷണം വെക്കാതെ,ഈ മതഭ്രാന്തിനെ പൂജിക്കാതെ,വന്കത്തങ്ങളെ പുറത്തെക്കെഴുന്നെള്ളിക്കാതെ നമുക്കു ജീവിക്കുക.ഞാന്‍ എല്ലാവരോടും ഊന്നിപ്പറയുന്നു,അമ്പലങ്ങള്‍ക്ക് തീ വെക്കുക എന്നുവെച്ച് ആരും വ്യസനിക്കുകയും പേടിക്കുകയും വേണ്ട. ഞാനൊരു ശാന്തിക്കാരനായിരുന്നുവേന്കില്‍ വെച്ചുകഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങള്‍ക്കു വിളമ്പിക്കൊടുക്കും.ദേവന്റെ മേല്‍ ചാര്‍ത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അര്‍ദ്ധനഗ്നരായ പാവങ്ങളുടെ അര മറയ്ക്കാന്‍ ചീന്തിക്കൊടുക്കും.പുകഞ്ഞുതുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ-നമ്പൂതിരി,പട്ടര്‍ തുടങ്ങിയ വര്‍ഗങ്ങളെ-പുറത്തെക്കോടിച്ചു കളയുവാനാണ് ഉപയോഗിക്കുക.കത്തിച്ചുവെച്ച കെടാവിളക്കാകട്ടെ നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്ത മുഖത്തെ വീണ്ടും തെളിയിച്ചു കാണിക്കുവാനല്ല,അതിന്റെ തല തീകത്തിക്കുവാനാണ് ഞാന്‍ ശ്രമിക്കുക.അത്ര വെറുപ്പുതോന്നുന്നു എനിക്ക് അമ്പലങ്ങളോട്.നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചു കളയുവാന്‍ ഒരു എളുപ്പമാര്‍ഗമുണ്ട്.അതാണ്‌ അമ്പലങ്ങള്‍ക്കു തീവെക്കുക"